വാന്‍കോവര്‍: ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും ചൈനാ-പാക്കിസ്ഥാന്‍ ബന്ധത്തിനെതിരെയും ബലൂച് സ്വതന്ത്ര്യപ്രവര്‍ത്തകര്‍ ചൈനീസ് കോണ്‍സലേറ്റിന് സമീപം പ്രക്ഷോഭം നടത്തും.
കാനഡയിലെ ചൈനീസ് കോണ്‍സലേറ്റിന് സമീപമാണ് സമാധാനപരമായി തിങ്കാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ബോധവല്‍ക്കരണ പരിപാടി. ബലൂചില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശധ്വംസനങ്ങള്‍ക്കെതിരെ വിദേശങ്ങളിലുള്ള ബലൂച് പ്രവര്‍ത്തകര്‍ വ്യാപക പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ അക്രമങ്ങള്‍ മൂലം വിദേശങ്ങളിലേക്ക് പോരേണ്ടി വന്നവരാണിവര്‍.
















