നസൗ: ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റ് ‘മാത്യു’ ബഹാമാസിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഹെയ്തിയില്‍ വന്‍ നാശം വിതച്ചിരുന്നു.
മണിക്കൂറില്‍ 140 മൈലാണ് ‘മാത്യു’ കാറ്റിന്റെ വേഗം. ഹെയ്തിയില്‍ വന്‍ തോതില്‍ മണ്ണിടിച്ചിലിന് കാരണമായ കൊടുങ്കാറ്റ് രാജ്യത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങളും താറുമാറാക്കി. നാശനഷ്ടക്കണക്കുകള്‍ പൂര്‍ണമായും വിലയിരുത്തിയിട്ടില്ല. ധാരാളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെ ബഹാമാസില്‍ കാറ്റ് വീശിയടിക്കുമെന്നാണ് സൂചന. ശക്തി കുറയുന്നതിന്റെ ലക്ഷണവുമില്ല. ശക്തമായ മഴ സാധ്യത മുന്നറിയിപ്പുണ്ട്. കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
















