ജനീവ: ഐക്യരാഷ്‌ട്രസഭ, പ്രശസ്ത സംഗീതജ്ഞ എം. എസ്. സുബ്ബലക്ഷ്മിയുടെ ചിത്രം മുദ്രണം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കി. സഭയുടെ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഇറക്കിയ സ്റ്റാമ്പിന്റെ വില 1.20 ഡോളറാ (79.81 രൂപ)ണ്. സുബ്ബലക്ഷ്മിയുടെ 100 ാം ജന്മവാര്‍ഷിക വേളയിലാണ് ഈ ബഹുമതി.
ഐക്യരാഷ്‌ട്രസഭയുടെ ചിഹ്നത്തോടൊപ്പം സുബ്ബലക്ഷ്മിയുടെ ചിത്രവും ചേര്‍ത്താണ് സ്റ്റാമ്പ്. യുഎന്‍ ആസ്ഥാനത്ത് ഒക്ടോബര്‍ ഒന്നിനായിരുന്നു സ്റ്റാമ്പ് പുറത്തിറക്കല്‍ ചടങ്ങ്.
കര്‍ണാടക സംഗീതജ്ഞ സുധാ രഘുനാഥന്റെ സംഗീതസദസോടെയാണ് പരിപാടി അവസാനിച്ചത്. സഭയില്‍ പരിപാടി അവതരിപ്പിച്ചതിനുള്ള അനുമോദനത്തിന്റെ ഭാഗമായി ആദ്യ സ്റ്റാമ്പ് സുധാ രഘുനാഥന്‍ സ്വീകരിച്ചു.
യുഎന്നില്‍ പരിപാടി അവതരിപ്പിച്ച (1966) ആദ്യ ഭാരതീയ എം. എസ്. സുബ്ബലക്ഷ്മിയാണ്.
















