Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കര്‍മ പഥത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 05:44 pm IST
inVicharam

ദീന്‍ദയാല്‍ ഉപാധ്യയജിയുടെ ജന്മവാര്‍ഷിക വേളയില്‍ നാം അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ് നമിക്കണം. ഇക്കൊല്ലത്തെ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് ഏറെ പ്രത്യേകതകളുണ്ട്. ഇത് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷ വേളകൂടിയാണ്.

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നമ്മുടെ പ്രചോദനമാണ്. ഒരാളുടെ ജീവിതം എങ്ങനെ പൂര്‍ണമായും രാഷ്‌ട്രനിര്‍മാണത്തിനും, പാവങ്ങളെ സേവിക്കാനുമായി സമര്‍പ്പിക്കാമെന്ന് നാം അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നാണ് പഠിക്കേണ്ടത്. ഐതിഹാസികമായ പ്രവര്‍ത്തനങ്ങളാണ് സംഘാടകനെന്ന നിലയില്‍ അദ്ദേഹം കാഴ്ചവച്ചത്. അധികാരത്തിന്റെ വലയില്‍ വീഴാതെ, സ്വാര്‍ത്ഥതയില്ലാതെ അക്ഷീണം അദ്ദേഹം പ്രവര്‍ത്തിച്ചു.

നമുക്ക് മാര്‍ഗദര്‍ശകമായ അഖണ്ഡ മാനവികതയുടെ മന്ത്രം അദ്ദേഹം നമുക്ക് പകര്‍ന്നുതന്നു. ഭാരതപാരമ്പര്യത്തില്‍ രൂഢമൂലമായ ചിന്താസരണിയില്‍നിന്ന് അദ്ദേഹം കണ്ടെത്തിയ മന്ത്രമാണിത്. ഇത് വികേന്ദ്രീകരണത്തിലധിഷ്ഠിതമാണ്. ഒപ്പം ഓരോരുത്തരുടെയും സാമ്പത്തിക വികസനത്തിനും ഇത് പ്രാധാന്യം നല്‍കുന്നു.

ഭാരതസര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടിയുളളതാണെന്ന എന്റെ വാക്കുകള്‍ ദീന്‍ദയാല്‍ജിയുടെ അന്ത്യോദയ അഥവാ സമൂഹത്തിലെ അവസാനത്തെ ആളയെും സേവിക്കുക എന്ന ആശയത്താല്‍ പ്രചോദിതമായതാണ്. എത്രയും പെട്ടെന്ന് നമ്മുടെ രാഷ്‌ട്രത്തെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ച്, ഓരോ ഭാരതീയനും അന്തസുളള ജീവിതം നല്‍കി എല്ലാവര്‍ക്കും അവസരം നല്‍കി, എല്ലാവരുടെയും അഭിലാഷം പൂവണിയിക്കുക എന്നതിലാണ് ഭാരതത്തിന്റെ വികസനം.

വര്‍ഷങ്ങളായി ഭാരതത്തിന്റെ വികസനം രാഷ്‌ട്രീയക്കാരുടെ കൈകളിലായിരുന്നു. താഴേത്തട്ടിലേക്ക് ഒന്നുമെത്തിയില്ല. ഈ വലിയ വിടവ് നികത്താനാണ് നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വച്ഛ് ഭാരത് മുതല്‍ ഓരോ ഭാരതീയനും ബാക്ക് അക്കൗണ്ട്, സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനായി പെന്‍ഷന്‍ പദ്ധതി, 24 മണിക്കൂര്‍ വൈദ്യുതിയും എല്ലാവര്‍ക്കും വീടും വരെയുളള നമ്മുടെ ഓരോ പദ്ധതിയും പാവങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുളളതാണ്. ഇതിന്റെ ആഴവും പരപ്പും മുമ്പില്ലാത്ത വണ്ണം ബൃഹത്താണ്. ഇവയെല്ലാം സാക്ഷാത്ക്കരിക്കാനാകുമെന്ന അടിയുറച്ച വിശ്വാസം നമുക്കുണ്ട്. ഇവയെല്ലാം മികച്ച ഫലങ്ങളുമുണ്ടാക്കും.

കഴിഞ്ഞ കൊല്ലം ഇതേ ദിവസമാണ് മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് തുടക്കമിട്ടത്. ലോകമെമ്പാടുമുളള കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ നാടാണ് നമ്മുടേത്. ഭാരതത്തിലെ വൈവിധ്യം പുതുഗവേഷണങ്ങളുടെയും ഉത്പാദനമേഖലയുടെയും കേന്ദ്രമാക്കി മാറ്റാന്‍ നമ്മുടെ രാഷ്‌ട്രത്തെ ഏറെ അനുയോജ്യമാക്കുന്നു. വ്യവസായം നമ്മുടെ യുവതയ്‌ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും പഠനാവസരങ്ങളും പ്രദാനം ചെയ്യും. ഇത് അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിക്കും വഴിതുറക്കും.

കഴിഞ്ഞ വര്‍ഷമുണ്ടാക്കിയെടുത്ത നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഞാന്‍ അമേരിക്കയിലെ വന്‍കിട വ്യവസായികളുമായും നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി. പോയിടത്തുനിന്നെല്ലാം നിക്ഷേപത്തിന് അനുകൂലമായ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ നിലപാട് നിലനിര്‍ത്താന്‍ നമ്മെക്കൊണ്ടാകുന്നതെല്ലാം നാം തുടരും.

വ്യവസായത്തെ കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വേണ്ടതെല്ലാം ചെയ്ത് കൊടുക്കും. നികുതി സംവിധാനം മത്സരക്ഷമവും സ്ഥിരവും പ്രവചനസ്വഭാവമുളളതാക്കി മാറ്റും. നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അനാവശ്യ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കും. സാങ്കേതികതയ്‌ക്കും ഏറെ ഊന്നല്‍ നല്‍കും. ഇതെല്ലാം പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണംനല്‍കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അവര്‍ക്ക് അര്‍ഹമായ അവസരങ്ങളും നല്‍കും.

ലോകം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആശങ്കയിലാണ്. കാലാവസ്ഥ വ്യതിയാനം പാവങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന കെടുതികള്‍ ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്. ഇവര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആഗോള സമൂഹം അന്ത്യോദയയുടെ പുത്തന്‍ ഭാഷ്യങ്ങള്‍ ചമയ്‌ക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിച്ച് സുസ്ഥിര വികസനത്തിലേക്ക് നമ്മുടെ നാടിനെ നയിക്കാനും, അതുവഴി പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സഹായിക്കാനും കൃത്യമായ പദ്ധതി തയാറാക്കാനാകുമെന്നാണ് പ്രതീക്ഷ.

ദീന്‍ദയാല്‍ ഉപാധ്യയ എപ്പോഴും ചരൈവേതി ചരൈവേതി എന്ന് പറഞ്ഞിരുന്നു. നിങ്ങളുടെ ദൗത്യത്തെ ഓര്‍മിപ്പിക്കുന്ന ആഹ്വാനമാണത്. ത്യാഗവും കഠിനാദ്ധ്വാനവും ഇല്ലാതെ പ്രതിബദ്ധങ്ങളെ അതിജീവിച്ച് ദൗത്യം പൂര്‍ണമാക്കാനാകില്ലെന്ന ഓര്‍മപ്പെടുത്തല്‍. ഏറ്റവും പാവപ്പെട്ടവന് വേണ്ടിയുളള വികസിത, നീതിപൂര്‍വ്വമായ ഭാരതം എന്ന ദീന്‍ദയാല്‍ജിയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി അദ്ദേഹം കാട്ടിത്തന്ന പാത പിന്തുടരാം. അതിനായി നമുക്ക് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.