Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു സന്യാസി ശ്രേഷ്ഠന്റെ ഓര്‍മയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 11:51 am IST
inVicharam

ഇന്ന്‌ സ്വാമി സത്യാനന്ദ സരസ്വതി ജയന്തി

ശ്രീമത്‌ സ്വാമി സത്യാനന്ദസരസ്വതിയുമായി വളരെ അടുപ്പവും സ്നേഹബന്ധവുമാണ്‌ ഉണ്ടായിരുന്നത്‌. തിരുവനന്തപുരം നഗരത്തിലെ രണ്ടുകലാലയങ്ങളില്‍ ഞങ്ങള്‍ ബിരുദപഠനം നടത്തിയത്‌ ഒരേ കാലത്താണ്‌. നഗരമദ്ധ്യത്തിലുള്ള യൂണിവേഴ്സിറ്റി കോളേജില്‍ ജന്തു ശാസ്ത്രം ഐശ്ചിക വിഷയമായി ബി.എസ്സിക്ക്‌ ഞാന്‍ പഠിക്കുമ്പോഴാണ്‌ പില്‍ക്കാലത്ത്‌ സത്യാനന്ദസരസ്വതിയായി പരിണമിച്ച ശേഖരന്‍നായര്‍ കേശവദാസപുരത്ത്‌ മഹാത്മാഗാന്ധികോളേജില്‍ ചരിത്രം ഐശ്ചിക വിഷയമായി ബി.എ പരീക്ഷയ്‌ക്ക്‌ പഠിച്ചിരുന്നത്‌. എന്നാല്‍, അക്കാലത്ത്‌ ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുവാനുള്ള സന്ദര്‍ഭമൊന്നും ഉണ്ടായിരുന്നില്ല. ബി.എ പരീക്ഷ വിജയിച്ച ശേഷം കാര്യവട്ടത്തിനടുത്ത്‌ തുണ്ടത്തില്‍ എന്ന സ്ഥലത്തുള്ള മാധവവിലാസം ഹൈസ്കൂളില്‍ അദ്ധ്യാപകനായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. അക്കാലത്ത്‌ അദ്ദേഹം അന്തര്‍മുഖനും യോഗസാധനകളില്‍ നിരന്തരം വ്യാപൃതനും തികഞ്ഞ വേദാന്ത ചിന്തകനും ആയിരുന്നു. അദ്ദേഹം ദീര്‍ഘകാലം ജോലിയില്‍ തുടരുവാന്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചില്ല. ഉത്തരേന്ത്യയിലേക്ക്‌ കടന്ന്‌ കാശിയിലോ ഹരിദ്വാരിലോ ഋഷികേശത്തോ ബദരീനാഥത്തിലോ പോയി തപസ്സനുഷ്ഠിക്കുവാന്‍ തീരുമാനിച്ച്‌ അദ്ദേഹം അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച്‌ തീര്‍ത്ഥയാത്രയ്‌ക്കൊരുമ്പെടുകയാണ്‌ ഉണ്ടായത്‌.

അക്കാലത്ത്‌ നീലകണ്ഠതീര്‍ത്ഥര്‍ എന്നു പ്രശസ്തനായ യോഗീശ്വരന്‍ ചേങ്കോട്ടുകോണം എന്ന സ്ഥലത്ത്‌ ചെറിയതോതില്‍ ഒരു ആശ്രമം കെട്ടി യോഗസാധനകളില്‍ ഏര്‍പ്പെട്ട്‌ ജീവിച്ചിരുന്നു. തീര്‍ത്ഥയാത്രയ്‌ക്കായി ഇറങ്ങി തിരിച്ച ശേഖരന്‍ നായര്‍ അവിചാരിതമായി നീലകണ്ഠ തീര്‍ത്ഥരുടെ മുന്നില്‍ ചെന്നുപെടുവാന്‍ ഇടയായി. അതോടുകൂടി ആ മഹാ ഗുരുവിന്റെ സങ്കേതം തന്നെയാണ്‌ തനിക്ക്‌ ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഏറ്റവും മഹനീയമായ തീര്‍ത്ഥം എന്ന്‌ ആ യുവാവിന്‌ ബോദ്ധ്യപ്പെട്ടു. ഉദ്ദിഷ്ടമായ ദീര്‍ഘയാത്രാ പരിപാടി ഉപേക്ഷിച്ച്‌ അദ്ദേഹം ചേങ്കോട്ടുകോണം ആശ്രമത്തിലെ അന്തേവാസിയായി മാറുകയും ചെയ്തു. നീലകണ്ഠ തീര്‍ത്ഥരുടെ പ്രഗല്‍ഭമായ ശിക്ഷണത്തില്‍ തീവ്രസാധകനായ ശേഖരന്‍ നായര്‍ ക്രമേണ യതിവര്യനായ സത്യാനന്ദസരസ്വതിയായി പരിണമിക്കുകയാണ്‌ ഉണ്ടായത്‌.

ഹിന്ദു ഐക്യവേദിയുടെ മുഖ്യനായകനും ഏറ്റവും വാചാലനായ വക്താവും ഏതാണ്ടൊരു തീവ്രവാദിയും ആയിട്ടാണ്‌ സ്വാമികളെ പലരും മനസ്സിലാക്കിയിട്ടുള്ളത്‌. പ്രസംഗമണ്ഡപങ്ങളില്‍ കയറി നില്‍ക്കുമ്പോള്‍ പലപ്പോഴും ആ രീതിയിലുള്ള ഗര്‍ജ്ജനങ്ങള്‍ അദ്ദേഹത്തല്‍ നിന്ന്‌ പുറപ്പെടുന്നത്‌ ഈ ലേഖകനും കേള്‍ക്കുവാന്‍ ഇടവന്നിട്ടുണ്ട്‌. ഹിന്ദുമതം ഒഴികെയുള്ള മതവിശ്വാസങ്ങളില്‍പ്പെട്ട ചിലരുടെ നടപടികളെയും സമീപനങ്ങളെയും വിമര്‍ശിക്കുന്നതില്‍ ചിലപ്പോള്‍ അദ്ദേഹം അല്‍പം പരുക്കനായ ഭാഷ ഉപയോഗിക്കുന്നതായി തോന്നാതെ ഇരുന്നിട്ടില്ല.

ചില സന്ദര്‍ഭങ്ങളില്‍ ഇതരമതസ്ഥരായ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്‌. അവരോടുള്ള പെരുമാറ്റത്തില്‍ മത വിവേചനത്തിന്റെ യാതൊരു സമീപനവും അദ്ദേഹത്തില്‍ കാണുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിനുള്ള അവഗാഹവും ആദരവും അവരെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു.

യോഗീശ്വരന്‍മാര്‍ക്ക്‌ അന്യരുടെ രോഗം സ്വന്തം ശരീരത്തിലേക്ക്‌ ആവാഹിച്ചെടുക്കുവാന്‍ കഴിയും എന്നു പറഞ്ഞാല്‍ ശുദ്ധ ഭൗതികവാദികള്‍ ഒരു പക്ഷേ അത്‌ വിശ്വസിക്കുകയില്ലായിരിക്കാം. പക്ഷേ, അത്‌ യാഥാര്‍ത്ഥ്യമാണെന്നുള്ളത്‌ നിസംശയമത്രേ. ശ്രീമത്‌ സ്വാമി സത്യാനന്ദസരസ്വതി പ്രിയ ശിഷ്യരുടെ രോഗങ്ങള്‍ സ്വന്തം ശരീരത്തിലേക്ക്‌ പകര്‍ന്നെടുത്ത്‌ അങ്ങനെ അവരെ രക്ഷിക്കുന്ന പല ദൃഷ്ടാന്തങ്ങളും എന്റെ അനുഭവത്തില്‍പ്പെട്ടിട്ടുണ്ട്‌.

സ്വന്തം ജന്മദേശത്തിന്റെ ഗ്രാമദേവതയായ പണിമൂലഭഗവതിയോടും ചേങ്കോട്ടുകോണം രാമദാസാശ്രമത്തിന്റെ അധിഷ്ഠാനദേവനായ ആഞ്ജനേയ സ്വാമിയോടും അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവം നവവിധ ഭക്തിഭാവങ്ങളില്‍ അത്യുദാത്തമായുള്ള സഖ്യം ആത്മനിവേദനം എന്ന നിലവാരങ്ങളിലേക്കുയര്‍ന്നുനിന്നിരുന്നു. പണിമൂല ഭഗവതി അദ്ദേഹത്തിന്‌ പ്രത്യക്ഷസ്വരൂപിണിയായിരുന്നു എന്നുള്ളത്‌ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌. ദേവിയെ അദ്ദേഹം സ്നേഹപൂര്‍വ്വം കിളവി എന്നാണ്‌ പറഞ്ഞിരുന്നത്‌. ശിഷ്യന്മാര്‍ ചില സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അല്‍പം നില്‍ക്കൂ കിഴവിയോടൊന്ന്‌ ചോദിക്കട്ടെ എന്ന്‌ പറഞ്ഞിട്ട്‌ കുറച്ച്‌ സമയത്തിനുശേഷം അദ്ദേഹം മറുപടി പറയുക പതിവായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.