തിരുവനന്തപുരം: വേലുത്തമ്പിദളവ സാമൂഹ്യനീതിക്കുവേണ്ടി നിലകൊണ്ട ഭരണാധികാരിയെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. വേലുത്തമ്പി ദളവാ സ്മാരക കേന്ദ്രം ഏര്‍പ്പെടുത്തിയ വേലുത്തമ്പി ദളവാ സ്മാരക ദേശീയ അവാര്‍ഡ് വി.എസ്. അച്യുതാന്ദന് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയയിരുന്നു അദ്ദേഹം.
അധികാരം ജന നന്മയ്‌ക്ക് ഉപയോഗിച്ച ഭരണാധികാരിയായിരുന്നു വേലുത്തമ്പിദളവ. അദ്ദേഹം ബ്രട്ടീഷ് ഭരണത്തിനെതിരെ നടത്തിയ സമരം അദ്ദേഹത്തിന്റെ ദേശസ്‌നേഹം വ്യക്തമാക്കുന്നതാണ്. അതുകൊണ്ടാണ് ഉയര്‍ന്ന നികുതിക്കെതിരെ കര്‍ഷകരെ സംഘടിപ്പിച്ച് തലക്കുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് സമരം നയിച്ചത്. അഴിമതിക്കാര്‍ക്കെതിരെ കടുത്തശിക്ഷകള്‍ വിധിച്ച് അഴിമതി രാജ്യത്ത് നിന്ന് തുടച്ചുനീക്കിയ ഭരണാധികാരിയായിരുന്നു ദളവയെന്നും അദ്ദേഹം പറഞ്ഞു. ഫലകവും പ്രശസ്തി പത്രവും 22222 രൂപയും അടങ്ങുന്നപുരസ്‌കാരം വി.എസ്., അച്യുതാനന്ദന് സമര്‍പ്പിച്ചു.
വി.എസ്. ശിവകുമാര്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. വേലുത്തമ്പി ദളവാ സ്മാരക കേന്ദ്രം ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ കാര്‍ത്തിക പറമ്പില്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ചിത്ര കലാമണ്ഡലം വേലുത്തമ്പി ദളവാ സ്മാരക കേന്ദ്രം പ്രസിഡന്റ് മുട്ടയ്‌ക്കാട് രവീന്ദ്രന്‍ നായര്‍, ഡോ. വിളക്കുടി രാജേന്ദ്രന്‍, അജിത് പാവംകോട് തുടങ്ങിയവര്‍ സംസാരിച്ചു.
















