ചെന്നൈ: സംവിധായികയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകളുമായ സൗന്ദര്യ വിവാഹമോചനം തേടുന്നു. ചെന്നൈയിലെ കുടുംബകോടതിയില്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചന അപേക്ഷ സമര്‍പ്പിച്ചുവെന്നാണ് വാര്‍ത്ത.
സൗന്ദര്യയും വ്യവസായിയായ അശ്വിനും 2010 ലാണ് വിവാഹിതരായത്. ഒരു വയസുള്ള വേദ് മകനാണ്. ഗ്രാഫിക് ഡിസൈനറായി സിനിമാ ജീവിതം ആരംഭിച്ച സൗന്ദര്യ രജനികാന്തിനെ നായകനാക്കി ‘കൊച്ചടയാന്‍’ സംവിധാനം ചെയ്തിരുന്നു.
















