മുംബായ്: സിജെപിയോടു ചേര്‍ന്നുള്ള പ്രക്ഷോഭം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടി ഉറപ്പാക്കുമെന്ന് അദ്‌ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാനും ഖാന്‍ അഭ്യര്‍ത്ഥിച്ചു.
സോഷ്യല്‍ മീഡിയയിലെ അഭ്യര്‍ത്ഥനയില്‍ വിദ്യാര്‍ത്ഥികളോട് നാട്ടിലേക്ക് മടങ്ങാനും വിദ്യാഭ്യാസത്തിനും സുരക്ഷയ്‌ക്കും മുന്‍ഗണന നല്‍കാനും ഖാന്‍ നിര്‍ദേശിച്ചു.’ മാതാപിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ല. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഈ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥികളേ, ദയവായി നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്കും വീടുകളിലേക്കും മടങ്ങുക.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സിജെപി വിദ്യാര്‍ത്ഥി പ്രതിഷേധത്തെ കഴിഞ്ഞ ദിവസം ഖാന്‍ പിന്തുണച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.
















