പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയിലെ കെഎസ്ടി എംപ്ലോയീസ്‌സംഘ് (ബിഎംഎസ്) പ്രവര്‍ത്തകരും കുടുംബാംഗങ്ങളും തിരുവോണസദ്യ ഉണ്ടത് അനാഥര്‍ക്കൊപ്പം. വാഴൂര്‍ പത്തൊന്‍പതാം മൈലിലെ നസ്രത്ത് ആശ്രമത്തിലെ പുനരധിവാസ കേന്ദ്രത്തിലായിരുന്നു ഓണാഘോഷം. കുടുംബാഗംങ്ങള്‍ പുറന്തള്ളിയ വൈകല്യമുള്ളവരും നിരാലംബരുമടങ്ങുന്ന അന്തേവാസികള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പ്രവര്‍ത്തകരുടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഒത്തുകൂടിയിരുന്നു
















