Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് വാശി; കോട്ടപ്പടി സ്റ്റേഡിയത്തില്‍ അങ്ങനെ നാട്ടുകാര്‍ കളിക്കണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 10:20 am IST
in Malappuram

മലപ്പുറം: ജില്ലാ ആസ്ഥാനത്ത് സുന്ദരമായൊരു മൈതാനമുണ്ട്. പക്ഷേ അവിടേക്ക് ആര്‍ക്കും പ്രവേശനമില്ല. അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും എന്നൊരു ബോര്‍ഡിന്റെ കുറവുമാത്രമേയുള്ളൂ, അവസ്ഥ ഏകദേശം അങ്ങനെ തന്നെ. മലപ്പുറം കോട്ടപ്പടി ഫുട്‌ബോള്‍ സ്റ്റേഡിയം നാട്ടുകാര്‍ക്ക് അന്യമാണ്. നഗരസഭയുടെ കൈയില്‍ നിന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഏറ്റെടുത്തതോടെ അത് നാടിന് നഷ്ടപ്പെടുകയായിരുന്നു. ഗേറ്റില്‍ വലിയ താഴിട്ടുപൂട്ടി, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന മത്സരങ്ങളുള്ളപ്പോള്‍ മാത്രം ആ വാതില്‍ തുറക്കപ്പെടും. അപ്പോഴും നാട്ടുകാര്‍ക്ക് തങ്ങളുടെ സ്വന്തം സ്റ്റേഡിയത്തില്‍ കയറണമെങ്കില്‍ ടിക്കറ്റ് എടുക്കണം.

ഇതിനെതിരെ പ്രദേശിക ക്ലബ്ബുകളും ഫുട്‌ബോള്‍ പ്രേമികളും പ്രതിഷേധ മാര്‍ച്ച് അടക്കം സംഘടിപ്പിച്ചിട്ടും ഫലംകണ്ടില്ല. ഫുട്‌ബോളിന്റെ വളര്‍ച്ചക്കും നാട്ടിലെ മികച്ച കളിക്കാര്‍ക്ക് പരിശീലനത്തിനുമെന്ന പേരില്‍ കൊട്ടിയാഘോഷിച്ചാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. എന്നാല്‍ 2010 മെയ്യില്‍ സ്റ്റേഡിയം മലപ്പുറം നഗരസഭയുടെ കൈയില്‍നിന്നു നവീകരണത്തിനായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുത്തതോടെ എല്ലാം തകിടം മറിയുകയായിരുന്നു. തുടര്‍ന്ന് നാലേമുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മലബാര്‍ പ്രീമിയര്‍ ലീഗും സ്വകാര്യ കമ്പനിയുടെ ഫുട്‌ബോള്‍ മത്സരവുമൊഴിച്ചാല്‍ കായിക മേഖലക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്ന മത്സരങ്ങളോ, മത്സര മാമാങ്കമോ നടത്താന്‍ സ്റ്റേഡിയത്തില്‍ സാധിച്ചിട്ടില്ല. കൂടാതെ പ്രദേശത്തെ കളിക്കാര്‍ക്ക് പരിശീലനത്തും വിട്ട് നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. മുന്‍കാലങ്ങളില്‍ രാവിലെ ആറുമുതല്‍ കായിക ആരവം നിറയുന്ന കോട്ടപ്പടി കവാത്ത്പറമ്പില്‍ ഇന്ന് ഇതെല്ലാം നിലച്ചു.

നാട്ടുകാര്‍ക്ക് പരിശീലനം നടത്താന്‍ സ്റ്റേഡിയം വിട്ട് കൊടുക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെയും വിവിധ ക്ലബുകളുടെയും ഓള്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ സ്റ്റേഡിയത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നെങ്കിലും നാട്ടുകാര്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നില്ല. നാലു വര്‍ഷത്തോളമായ ഈ ആവശ്യത്തിനും ഇന്നും അധികൃതര്‍ മുഖം തിരിച്ച്ുനില്‍കുകയാണ്. നിലവില്‍ കോട്ടപ്പടി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയ പ്രദേശത്തെ പകുതിയില്‍ അധികം വരുന്നവരും കളിക്കാന്‍ സ്ഥലമില്ലാത്തതിന്റെ പേരില്‍ പരിശീലനം നിര്‍ത്തിയിരിക്കുകയാണ്. ബാക്കി വരുന്നവര്‍ കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിനെയാണ് അശ്രയിക്കുന്നത്. ഇത് എംഎസ്പിക്ക് കീഴില്‍ പരിശീലനം നടത്തുന്നവര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയാല്‍ സാധാരണ കളിക്കാര്‍ക്ക് ഇത് ഉപകരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കൂടാതെ മേല്‍മുറി, കോല്‍മണ്ണ, ഹാജിയാര്‍പള്ളി തുടങ്ങിയ സ്ഥലങ്ങില്‍ നിന്ന് വരുന്നവര്‍ക്ക് സ്ഥലത്ത് എത്തിച്ചേരുന്നതിനും പ്രയാസമുണ്ട്. ഇക്കാരണത്താല്‍ കഴിഞ്ഞ നാല് വര്‍ഷമായി ജില്ലാ ഫുട്‌ബോള്‍ ഫെഡറേഷനിലേക്ക് പുതുതായി കോട്ടപ്പടി ഭാഗത്ത് നിന്ന് ഒരു കളിക്കാരനും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇതിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.

ഗ്രൗണ്ട് സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് പ്രദേശത്തുകാര്‍ക്ക് പരിശീലനത്തിന് അനുമതി നിഷേധിച്ചതെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പ്രതികരണം. ലക്ഷങ്ങള്‍ ചെലവഹിച്ച് ഗ്രൗണ്ടില്‍ നട്ട് പിടിപ്പിച്ച പുല്ല് ഉള്‍പെടെയുള്ള സാധന സമാഗ്രികള്‍ നശിക്കുന്നതിന് തുടര്‍ച്ചയായ പരിശീലനം വിനയാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

Sports

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

പുതിയ വാര്‍ത്തകള്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.