എലിക്കുളം: ഗ്രാമപഞ്ചായത്ത് ഭരണകക്ഷിയുടെ തെറ്റായ നടപടിക്രമം മൂലം ഓണക്കാലത്ത് ക്ഷേമപെന്‍ഷനുകള്‍ കിട്ടാനുള്ള സാഹചര്യം നഷ്ടപ്പെട്ടെന്ന് ബിജെപി പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു.
സിഡിഎസ് പ്രവര്‍ത്തകരുടെ സര്‍വേ പഞ്ചായത്ത് കമ്മിറ്റിയില്‍ പാസാക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ മുകള്‍തലത്തിലേക്കു കൊടുത്തതിനാല്‍ 25 ശതമാനം ഗുണഭോക്താക്കള്‍ക്കു പോലും പെന്‍ഷന്‍ ലഭിക്കാനുള്ള സാഹചര്യം ഇല്ലാതായെന്നും അംഗങ്ങളായ അഖില്‍കുമാര്‍, ശ്രീജാ സരീഷ് എന്നിവര്‍ ആരോപിച്ചു. ഇതിനാല്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്നും ഇവര്‍ അറിയിച്ചു.
















