പയ്യന്നൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തൃച്ഛംബരം ക്ഷോത്രോത്സവ വേളയില്‍ നടക്കുന്ന അനുഷ്ഠാനപരവും ഭക്തി വിശ്വാസത്തിലധിഷ്ഠിതവുമായ തിടമ്പു നൃത്തത്തെ ആഭാസകരമായി അവതരിപ്പിച്ച നടപടി ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. ഭക്തജനങ്ങളുടെ മനസ്സിനേല്‍പിച്ച മുറിവ് വളരെ വലുതാണ്. ഈ നടപടിക്ക് നേതൃത്വം നല്‍കിയവര്‍ ഭഗവല്‍ സന്നിധിയിലും ഭക്തജനങ്ങളോടും മാപ്പ് പറഞ്ഞ് ഭാവിയിലെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എം.ശ്രീധരന്‍ നമ്പൂതിരി ആവശ്യപ്പെട്ടു.
















