കണ്ണൂര്‍ : മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പുനരധിവാസ പദ്ധതിയായ കാന്‍സര്‍ രോഗ വിമുക്തരുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ് ഫോര്‍ കാന്‍സര്‍ കെയര്‍ (ഫോര്‍സ്) ന്റെ പത്താം വാര്‍ഷികം നാളെ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം എംസിസിഎസ് അങ്കണത്തില്‍ നാളെ ഉച്ചയ്‌ക്ക് 3 മണിക്ക് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. പി.കെ.ശ്രീമതി എം.പി അധ്യക്ഷത വഹിക്കും. കണ്ണൂര്‍ മേയര്‍ ഇ.പി.ലതയും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. എംസിസി എസിന്റെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി കാന്‍ഫെയറില്‍ നടന്ന ഹ്രസ്വ ചലച്ചിത്ര മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും മന്ത്രി കെ.കെ.ശൈലജ നിര്‍വഹിക്കും. മറ്റ് മത്സരങ്ങളിലെയും മികവുറ്റ സേവനത്തിനുമായുള്ള പുരസ്‌കാരങ്ങള്‍ മേയര്‍ ഇ.പി.ലത നല്‍കും .ചെമ്പിലോട് പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ലൈവ് ഫിയര്‍ലെസ് ഓഫ് കാന്‍സര്‍ എന്ന പദ്ധതിക്ക് മികച്ച സേവനം ലഭ്യമാക്കിയ നേതാക്കളെ ചടങ്ങില്‍ ആദരിക്കും. എംസിസി എസിന്റെ പ്രസ്തുത പദ്ധതി ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് .ജില്ലാ കുടുംബശ്രീ മിഷന്‍ , സിഡിഎസ് എന്നിവരുടെ സഹകരണത്തോടെയും എല്‍ ആന്റ് ടി കമ്പനിയുടെ സഹായത്തോടെയുമാണ് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി വിജയകരമായി നടപ്പിലാക്കിയത്. കാന്‍സര്‍ രോഗ വിമുക്തര്‍ അനുഭവിക്കന്ന ആരോഗ്യ ശാരീരിക മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍ മറ്റേത് ആരോഗ്യമുള്ള വ്യക്തിയെ പോലെ രോഗ ചികിത്സയ്‌ക്ക് ശേഷമുള്ള ശിഷ്ട ജീവിതം സന്തോഷകരമായി നയിക്കാനാകുമെന്ന് ഫോയ്‌സിന്റെ പ്രവര്‍ത്തനത്തിലൂടെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി തെളിയിച്ചിരിക്കുകയാണെന്ന് പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ പറഞ്ഞു. മഹേഷ് ചന്ദ്രബാലിക, ബി.വി.ബട്ട്, എം.നാരായണന്‍ മാസ്റ്റര്‍ ,ശോഭ പ്രകാശന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















