ശ്രീകണ്ഠപുരം: മലയോര വികസനത്തിന് നാന്ദികുറിക്കേണ്ട മലയോര ഹൈവേ പ്രവര്‍ത്തി നിര്‍ത്തിവെച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി നാളെ കരിദിനം ആചരിക്കും. മലയോര വികസനത്തിന് തുരങ്കംവെക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ പ്രതിഷേധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യുവിന്റെ അധ്യക്ഷതയില്‍ മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, എം.പി.രഘുകുമാര്‍, കെ.എസ്.തുളസീധരന്‍, പി.വി.ബാലന്‍, പി.കെ.പ്രകാശ്, സി.ജി.ഗോപന്‍, എസ്.ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.
















