പയ്യന്നൂര്‍: അനുഷ്ഠാന കലകളെ തെരുവില്‍ അവതരിപ്പിച്ച് അപഹസിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് പ്രശസ്ത തിടമ്പുനൃത്തകാരന്‍ യു.വി.ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു. ദൈവികമായ ഒരു കലാരൂപമാണ് തിടമ്പുനൃത്തം. ആചാരപരമായ രീതിയില്‍ ഉത്തരീയവും ഉഷ്ണി പീഠവും ധരിച്ച് നടത്തിയ നൃത്തം ദൈവനിന്ദ തന്നെയാണ്. തിടമ്പ് തലയിലേറ്റിയ വ്യക്തി ദൈവത്തിന്റെ പ്രതിരൂപം തന്നെയാണ്.അത്ര ഉദാത്തമായ സങ്കല്‍പത്തിലുള്ള ഒരു ആരാധനാക്രമത്തെ തെരുവില്‍ അപഹാസ്യമായ രീതിയില്‍ അവതരിപ്പിച്ചത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
















