കണ്ണൂര്‍: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക മിന്നല്‍ പരിശോധന നടത്തി. ജില്ലയില്‍ രണ്ട് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ പായ്‌ക്കറ്റിന് പുറത്ത് നിയമാനുസൃതം വേണ്ട അറിയിപ്പുകള്‍ ഇല്ലാത്തതിന് നാല് കേസുകളും, ഒരു ഗ്രാം ഇ-വാല്യു (അക്യുറസി) ഉള്ള ഇലക്‌ട്രോണിക് ബാലന്‍സുകള്‍ ഉപയോഗിക്കാത്തതിന് ഏഴ് കേസുകളും കണ്ടെത്തി. അസി. കണ്‍ട്രോളര്‍ (ജനറല്‍) കെ.വി. ശശീന്ദ്രന്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് അസി. കണ്‍ട്രോളര്‍ കെ.ഷീലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ടി.ജെ.ജോഷി, ഇന്‍സ്‌പെക്ടര്‍മാരായ പി.പ്രദീപ്, ടി.കെ.കൃഷ്ണകുമാര്‍, എം. രതീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
















