കൊച്ചി: സ്റ്റുഡന്റ്‌സ് നേഴ്‌സസ് അസോസിയേഷന്റെ 53-ാമത് സംസ്ഥാന സമ്മേളനവും കലോത്സവവും ഇന്ന് തുടങ്ങും. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9ന് നടന്‍ കൈലാഷ് ഉദ്ഘാടനം ചെയ്യും. ടിഎന്‍എഐ/ എസ്എന്‍എ കേരളഘടകം പ്രസിഡന്റ് റോയ് കെ.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. നാല് വേദികളിലായാണ് മത്സരം. കലാമത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും. 1500 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 27ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
സ്റ്റുഡന്റ്‌സ് നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ഉപദേശകന്‍ അനീഷ്.ഡി, സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ് മുഫീദ്, സംസ്ഥാന സെക്രട്ടറി ടീന എസ്. ബാബു, സംസ്ഥാന പ്രോഗ്രാം ചെയര്‍പേഴ്‌സണ്‍ സനിക മേരി മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















