പയ്യാവൂര്‍: ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെയും പൈസക്കരി ദേവമാതാ കോളേജിന്റെയും സംയുക്ത നേതൃത്വത്തില്‍ സാമ്പത്തിക സാക്ഷരതാ ക്ലാസ്സ് നടത്തും. പൈസക്കരി ദേവമാതാ കോളേജ് ഓഡിറ്റോറിയത്തില്‍ ഇന്ന് മൂന്നിന് പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി വികാരി റവ.ഡോ.ജോസ് വെട്ടിക്കല്‍ ഉദ്ഘാടനം ചെയ്യും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ് അദ്ധ്യക്ഷത വഹിക്കും.ഫാ.ജോര്‍ജ് പടിഞ്ഞാറേആനശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. ബാങ്കിംഗ് മേഖലയിലെ പരാതികളും സംശയങ്ങളും ദുരീകരിക്കുന്നതിനും, പുതിയ സേവനങ്ങളും ആനുകൂല്യങ്ങളും മനസിലാക്കുന്നതിനും ഗ്രാമീണ സ്വയംതൊഴില്‍ മേഖലയിലെ പുതിയ അവസരങ്ങളെക്കുറിച്ച് അറിയുന്നതിനുമാണ് ക്ലാസ് നടത്തുന്നത്.
















