പാനൂര്‍: ബാലഗോകുലം പരിപാടിയില്‍ പാനൂരില്‍ അണിനിരന്ന ജനസഞ്ചയം, സിപിഎം ജില്ലാനേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുന്നത്.—ശ്രീകൃഷ്ണജയന്തി ശോഭായാത്രയുടെ മാറ്റുകുറയ്‌ക്കാന്‍ വേണ്ടി നമ്മൊളൊന്ന് എന്നപേരില്‍ പരിപാടി സംഘടിപ്പിച്ച സിപിഎം നേതൃത്വത്തിന്റെ കണ്ണുതളളുന്ന തരത്തിലാണ് പാനൂരിലെ ബാലഗോകുലം ശോഭായാത്രയില്‍ ജനങ്ങള്‍ പടയണി ചേര്‍ന്നത്.—ലോക്കല്‍ കമ്മറ്റിയുടെ കീഴില്‍ ചട്ടമ്പിസ്വാമി ജയന്തിയുടെ ബാനറില്‍ നടന്ന പരിപാടികള്‍ പരാജയപ്പെടുകയായിരുന്നു.—രാഷ്‌ട്രീയം കലര്‍ത്തിയ നിശ്ചലദൃശ്യങ്ങളും, ഒപ്പനയും, പിണറായി സര്‍ക്കാറിനെ വാഴ്‌ത്തുന്ന പാട്ടുകളുമായി തിരുവാതിരയുമൊക്കെയായി തനിബോറായിരുന്നു നമ്മൊളൊന്ന് ഘോഷയാത്ര.—ഗ്രാമങ്ങളില്‍ പരിപാടി സംഘടിപ്പിച്ച് ജനങ്ങളെ തടയാമെന്ന് കരുതിയ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നു പോലും ഭക്തന്‍മാര്‍ ശോഭായാത്ര കാണാന്‍ പാനൂരിലെത്തി.—രാഷ്‌ട്രീയ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും അണിനിരന്ന പരിപാടിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.—പൂക്കോം, കുറിച്ചിക്കര, പാലക്കൂല്‍ ഭാഗങ്ങളില്‍ നിന്നും വന്ന ശോഭായാത്ര അഞ്ചുമണിക്കു ആരംഭിച്ച് ടൗണില്‍ സംഗമിച്ച് വളളങ്ങാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിക്കുകയായിരുന്നു.—മണിക്കൂറുകള്‍ നീണ്ട മഹാശോഭായാത്ര ഏറെ വൈകിയാണ് സമാപനസ്ഥലത്ത് എത്തിയത്.—ഇതുവരെ കാണാത്ത അഭൂതപൂര്‍വ്വമായ ജനസാഗരത്തെയാണ് ഇന്നലെ പാനൂരില്‍ കാണാന്‍ സാധിച്ചത്.—കുറ്റമറ്റ സംഘടനാ സംവിധാനത്തിലൂടെ ഗ്രാമനഗര വ്യത്യാസമില്ലാതെ മേഖലയെ അമ്പാടിയാക്കി മാറ്റിയ ബാലഗോകുലം പ്രവര്‍ത്തകര്‍ പ്രശംസ അര്‍ഹിക്കുന്നു.
പാനൂര്‍: ബാലഗോകുലം പരിപാടിയില്‍ അണിനിരന്ന് സംഘപരിവാര്‍ നേതാക്കള്‍. ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, പതിവു പോലെ തന്റെ പ്രദേശത്തെ ശോഭായാത്രയില്‍ ഇക്കുറിയും അണിനിരന്നു.ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍കെ.നാണു മാസ്റ്റര്‍, വിഎച്ചപി നേതാവ് ടി.രാജശേഖരന്‍, ഹിന്ദുഐക്യവേദി നേതാവ് പ്രേമന്‍ കൊല്ലംമ്പറ്റ, എന്‍.രാഘവന്‍, വി.പി.ബാലന്‍മാസ്റ്റര്‍, സിപി.സംഗീത, എന്‍.രതി, കെകെ.ചന്ദ്രന്‍, കെ.കെ.ധനഞ്ജയന്‍, കെ.പി.സഞ്ജീവ്കുമാര്‍ തുടങ്ങിയ നേതാക്കള്‍ പാനൂരിലെ ശോഭായാത്രയില്‍ അണിനിരന്നു.
















