കണ്ണൂര്‍: കലശലായ കരള്‍ രോഗത്തോട് മല്ലിടിച്ച എറണാകുളം ജില്ലയിലെ സജിത് വര്‍മ്മ എന്ന യുവാവിന് കരള്‍ പകുത്ത് നല്‍കി സമൂഹത്തിന് മാതൃകയായ ബൈജു എന്ന ആല്‍ഫ്രഡിനെ കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സി കണ്ണൂര്‍, കാസര്‍കോഡ് സോണ്‍ കമ്മറ്റി ആദരിക്കുന്നു. 27 ന് ഉച്ചക്ക് 3.30 ന് ചേമ്പര്‍ ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. രാജീവന്‍ എളയാവൂര്‍ അധ്യക്ഷത വഹിക്കും. സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, ഡോ.അലക്‌സ് വടക്കുംതല, അബ്ദുള്‍ റഹ്മാന്‍ മൗലവി, കെ.ടി.ശശി, സുശീല്‍ ആറോണ്‍, കെ.പ്രമോദ് തുടങ്ങിയവര്‍ സംബന്ധിക്കും.
















