ഇരിട്ടി: ഇന്നലെ സിപിഎം നടത്തിയ ചട്ടമ്പി സ്വാമിജയന്തി ദിനാഘോഷ പരിപാടി റോഡ് തടസ്സപ്പെടുത്തി നടത്തിയത് ജനങ്ങളെ ദുരിതത്തിലാക്കി. പഴശ്ശി പ്രോജക്ട്-കുയിലൂര്‍ റോഡ് ആണ് രാവിലെ മുതല്‍ പാര്‍ട്ടി പരിപാടിക്കായി സിപിഎമ്മുകാര്‍ തടസ്സപ്പെടുത്തിയത്. ഇതോടെ ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടി. പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാതല കമ്പവലി മത്സരം റോഡിനുകുറുകെ പന്തലിട്ടും റോഡിനുമുകളില്‍ താര്‍പായ വിരിച്ചും നടത്താനാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് റോഡിലൂടെ ഗതാതം തടസ്സപ്പെട്ടത്. പോലീസ് നോക്കിനില്‍ക്കെയാണ് പരിപാടികള്‍ നടന്നത്. പന്തല്‍ അഴിച്ചുമാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ അധികാരത്തിന്റെ തണിലില്‍ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഇത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായി.
















