കണ്ണൂര്‍: കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രകളിലെ ജനപങ്കാളിത്തം സിപിഎമ്മിനേറ്റ തിരിച്ചടിയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. ശ്രീകൃഷ്ണ ജയന്തി ദിവസം തന്നെ സമാന്തരമായി സിപിഎം സംഘടിപ്പിച്ച ഘോഷയാത്രകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതോടെ ശോഷണ യാത്രയായി മാറുകയായിരുന്നു. വര്‍ഗ്ഗീയവിഷം ചീറ്റി വിഭാഗീയതയിലൂടെ രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ജയരാജന്റെ ഗൂഢാലോചനക്കേറ്റ തിരിച്ചടിയാണിത്. സിപിഎം ക്രിമിനലുകള്‍ ആസൂത്രീതമായി കാക്കയങ്ങാട് നടന്ന ശോഭായാത്ര അലങ്കോലപ്പെടുത്തന്‍ ശ്രമിക്കുകയും മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ബിജെപി മെമ്പര്‍ ഉമേഷ് ഉള്‍പ്പെടെ മൂന്നുപേരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത് സിപിഎമ്മിന്റെ അസഹിഷ്ണുതയുടെ തെളിവാണെന്നും ഇതിനെതിരെ ജനമനസാക്ഷി ഉയര്‍ന്നുവരണമെന്നും സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
















