Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലഗോകുലം ശ്രീകൃഷ്ണ ജയന്തിയാഘോഷം: നാടും നഗരവും ഭക്തിയിലാറാടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 01:57 am IST
in Kannur

കണ്ണൂര്‍: ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലം കണ്ണൂര്‍ നഗരത്തില്‍ നടത്തിയ ശോഭായാത്ര കണ്ണൂര്‍ ശ്രീനാരായണ പാര്‍ക്കില്‍ നിന്നാരംഭിച്ച് ജെഎസ്‌പോള്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ്, ബാങ്ക് റോഡ് വഴി മുന്‍സിപ്പല്‍ ഹൈസ്‌ക്കൂളില്‍ സമാപിച്ചു. ബാലശ്രീ പുരസ്‌ക്കാര ജേതാവ് ശ്രീഹരി രാംദാസ് ശോഭായാത്ര ഉദ്ഘാടനം ചെയ്തു. സീമാജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

ജാതി വ്യവസ്ഥക്കതീതമായി എല്ലാ വിഭാഗങ്ങള്‍ക്കും ശോഭായാത്രയില്‍ പങ്കെടുക്കാന്‍ സാധിച്ചു എന്നതാണ് ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്പൂതിരി മുതല്‍ നായാടി വരെ എല്ലാവരും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തുവരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പ്രസക്തി വര്‍ത്തമാന കാലഘട്ടത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരികയാണ്. കൃഷ്ണാഷ്ടമിയുടെ പേരില്‍ ചില പൂതനാവേഷ ധാരികള്‍ ഹിന്ദു സമാജത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഹൈന്ദവസമാജം ശക്തിയാര്‍ജ്ജിച്ചുകൊണ്ട് ഇത്തരം ക്ഷുദ്രശക്തികളെ തകര്‍ക്കുക തന്നെ ചെയ്യും.

ചടങ്ങില്‍ അര്‍ച്ചന വണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സെക്രട്ടറി എം.ദിനേശന്‍ സ്വാഗതവും സനൂപ് നന്ദിയും പറഞ്ഞു. ആര്‍എസ്എസ് സഹ പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, ഭാഗ്യശീലന്‍ ചാലാട്, എ.ദാമോദരന്‍, കെ.ജി.ബാബു, ആര്‍.കെ.ഗിരിധരന്‍, കെ.കെ.വിനോദ് കുമാര്‍, രവീന്ദ്രനാഥ് ചേലേരി, എം.കെ.വിനോദ്, പി.ടി.രമേശന്‍, കെ.വി.ജയരാജന്‍ മാസ്റ്റര്‍, കെ.രഞ്ചിത്ത്, ജെസിന്‍, ഒ.കെ.സന്തോഷ് കുമാര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.

മുത്തുക്കുടയുടേയും പഞ്ചവാദ്യങ്ങളുടേയും അകമ്പടിയോടെ നടന്ന ശോഭായാത്രയില്‍ ശ്രീകൃഷ്ണ ചരിതത്തിലെ മത്സ്യ, കൂര്‍മ്മാ, നരസിംഹാവതാരങ്ങളുടേയും, കാളിയമര്‍ദ്ദനം, പൂതനാവധം, താമര, ഐരാവതം തുടങ്ങി വിവിധ പുരാണ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി നിശ്ചലദൃശ്യങ്ങള്‍ അണിനിരന്നു.

കണ്ണൂരില്‍ കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍, പുന്നാട്, തില്ലങ്കേരി, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങൡ മഹാശോഭായാത്രകള്‍ നടന്നു.

കണ്ണൂര്‍ നഗരത്തില്‍ നടന്ന ശോഭായാത്ര എസ്എന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച് ജെഎസ് പോള്‍ കോര്‍ണര്‍, ഹാജി റോഡ്, ബാങ്ക് റോഡ്, പ്ലാസ, റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ സമാപിച്ചു.

ചിറക്കലില്‍ നടന്ന ശോഭായാത്ര കളരിവാതുക്കലില്‍ നിന്നും ആരംഭിച്ച് മന്ന, ഹൈവേ, പുതിയതെരു മണ്ഡപം വഴി കടലായി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.

നാറാത്ത്, കൊളച്ചേരി, കണ്ണാടിപ്പറമ്പ്, മയ്യില്‍, അഞ്ചരക്കണ്ടി, കടമ്പൂര്‍, ചേലേറ, മുണ്ടേരി, കാടാച്ചിറ, കൊട്ടിയൂര്‍, കണിച്ചാര്‍, കേളകം, മണത്തണ, കാക്കയങ്ങാട്, വെള്ളര്‍വള്ളി, നിടുംപൊയില്‍, ആലച്ചേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി, കരേറ്റ, പാനൂര്‍, മോന്താല്‍, മുഴപ്പിലങ്ങാട്, ധര്‍മ്മടം, കതിരൂര്‍, ചേറ്റംകുന്ന്, നടുവനാട്, വാണിയപ്പാറ, കോളാരി, കൊതേരി, മരുതായി, നായാട്ടുപാറ, ചാലോട്, ഉരുവച്ചാല്‍, കീഴല്ലൂര്‍, കല്ലൂര്‍, മുണ്ടയോട്, മാലൂര്‍, ഉളിക്കല്‍, കുയിലൂര്‍, പായം, മുണ്ടയാംപറമ്പ്, ചാവശ്ശേരി, 19-ാം മൈയില്‍, വെളിയമ്പറ, പാടിയോട്ടുചാല്‍, മാതമംഗലം, പെരിങ്ങോം, കോക്കാനിശ്ശേരി, പിലാത്തറ, രാമന്തളി, വെങ്ങര, മാടായി, ചെറുതാഴം, കീച്ചേരി, മാങ്ങാട്, മാട്ടൂല്‍, കൂനം, മഴൂര്‍, പന്നിയൂര്‍, തളിപ്പറമ്പ്, തലോറ, പുളിമ്പറമ്പ്, തൃച്ഛംബരം, മുറിയാത്തോട്, കുറുമാത്തൂര്‍, കൊളത്തൂര്‍, മണക്കടവ്, ആലക്കോട്, കരുവഞ്ചാല്‍, പടപ്പേങ്ങാട്, നടുവില്‍, കൂട്ടുമുഖം, വയക്കര, കോട്ടൂര്‍, പയ്യാവൂര്‍, കല്ല്യാട്, ഊരത്തൂര്‍, കൊയ്യം, ചെങ്ങളായി, പൂപ്പറമ്പ്, കുട്ടാവ്, പരിപ്പായി, കരയത്തുംചാല്‍, വലിയഅരീക്കമല, കാഞ്ഞിലേരി, തുടങ്ങി ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ അഞ്ഞൂറിലേറെ ശോഭായാത്രകള്‍ നടന്നു.

കൊട്ടിയൂരില്‍ പാല്‍ചുരം, കണ്ടപ്പന, പന്ന്യാന്‍മല, മന്ദംചേരി അമ്പലക്കുന്ന്, പാലൂകാച്ചി, ചുങ്കക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തുടങ്ങിയ പതിനൊന്നോളം ശോഭായാത്രകള്‍ നീണ്ടുനോക്കിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ സംഗമിച്ചു.

പേരാവൂരില്‍ മുരിങ്ങോടി, പുതുശ്ശേരി, കുനിത്തല, തിരുവോണപ്പുറം, തൊണ്ടി, മുള്ളേരിക്കരി, തെറ്റൊലി, വേക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കുനിത്തലയില്‍ സംഗമിച്ച് മഹാശാഭായാത്രയായി പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിച്ചു. കാക്കയങ്ങാട് പാലപ്പുഴ, പാല, പുല്ലാഞ്ഞിയോട്, മുഴക്കുന്ന്, വിളക്കോട്, കായപനിച്ചി തുടങ്ങിയസ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ കാക്കയങ്ങാട് വഴി വിളക്കോട് മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു.

നെടുംപൊയില്‍, പെരുന്തോടി, കൊമ്മേരി, ചേക്കിലേരി ശോഭയാത്രകള്‍ സംഗമിച്ച് കൊമ്മേരിയില്‍ സമാപിച്ചു.

നടുവനാട് കോട്ടൂര്‍ഞ്ഞാല്‍ കോളനി, കാളാന്തോട്, നടുവനാട് ശോഭയാതകള്‍ നടുവനാട് ടൗണില്‍ സംഗമിച്ച് നെടിയാഞ്ഞിരം മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്ത് കുറുവന്തേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചു. തില്ലങ്കേരിയില്‍ കാര്‍ക്കോട് അയ്യപ്പക്ഷേത്രം, പള്ള്യം, കാരക്കുന്ന് ദേവീ ക്ഷത്രം എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച ശോഭായാത്ര ചാളപ്പറമ്പ് ശോഭായാത്രയുമായി കൂടിച്ചേര്‍ന്ന് കുട്ടിമാവിന്‍കീഴില്‍നിന്നാരംഭിച്ച ശോഭായാത്രയുമായി പനക്കാട് അമ്പലത്തിന് സമീപം സമാപിച്ച് കുട്ടിമാവിന്‍ കീഴില്‍ ടൗണിലെത്തിയപ്പോള്‍ ആലയാട് നിന്നും കടുക്കാപാലത്തുനിന്നുമുള്ള ശോഭായാത്രയുമായി സംഘമിച്ച് മഹാ ശോഭായാത്രയായി ടൗണ്‍ചുറ്റി പനക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഗമിച്ചു.

മണക്കടവില്‍ ആനക്കുഴി, ചീക്കാട്, മൂരിക്കടവ്, വായിക്കമ്പ, മുക്കട എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ നഗരത്തില്‍ സംഗമിച്ച് മണക്കടവ് മഹാവിഷ്ണു ക്ഷേത്രത്തില്‍ സംഗമിച്ചു. ആലക്കോട്, പൂവഞ്ചാല്‍, മൂന്നാംകുന്ന്, അരങ്ങം ശോഭായാത്രകള്‍ സംഗമിച്ച് ആലക്കോട് ടൗണില്‍ പ്രദക്ഷിണം ചെയ്ത് അരങ്ങം മഹാദേവക്ഷേത്രത്തില്‍ സംഗമിച്ചു.

പിലാത്തറ ആഞ്ജനേയ ബാലഗോകുലത്തിന്റെ ശോഭായാത്ര പീരക്കാംതടം മുത്തപ്പന്‍ സന്നിധിയില്‍ നിന്ന് പുറപ്പെട്ട് പിലാത്തറ നഗരപ്രദക്ഷിണം നടത്തി വിളയാങ്കോട് സദാശിവപുരം ക്ഷേത്രത്തില്‍ സമാപിച്ചു. കൈതപ്രം പാഞ്ചജന്യം ബാലഗോകുലത്തിന്റെ ശോഭായാത്ര കൈതപ്രത്ത് നിന്ന് തുടങ്ങി മാതമംഗലം നഗരം വഴി വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു.

കരുവഞ്ചാലില്‍ വെള്ളാട്, കോട്ടക്കടവ്, കോളാമ്പി, കണിയഞ്ചാല്‍, മീമ്പറ്റി, ശാസ്താപുരം, വായാട്ടുപറമ്പ് ശോഭായാത്രകള്‍ സംഗമിച്ച് കരുവഞ്ചാല്‍ അയ്യപ്പ ഭജനമഠത്തില്‍ സമാപിച്ചു. നടുവിലില്‍ പോത്തുംകുണ്ട്, നടുവില്‍ പുത്തൂര്‍ ശോഭായാത്രകള്‍ സംഗമിച്ച് നടുവില്‍ അയ്യപ്പ വനദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ സംഗമിച്ചു. പയ്യാവൂരില്‍ വാതില്‍മട, ചാമക്കാല്‍, കോയിപ്ര, മിടാവൂര്‍, കല്ലാര്‍കോട്ടം, വാസവപുരം, ശോഭായാത്രകള്‍ സംഗമിച്ച് വാസവപുരം ക്ഷേത്രത്തില്‍ സമാപിച്ചു. ശോഭായാത്രകളില്‍ നൂറുകണക്കിന് ശ്രീകൃഷ്ണ, ഗോപിക വേഷങ്ങളും പുരാണ വേഷങ്ങളും വര്‍ണ്ണ ശബളമായ നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും മുത്തുക്കുടകളും ഭജനയും ഉണ്ടായി. വിവിധ സ്ഥലങ്ങളിലായി ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ശോഭായാത്രകള്‍ ഒരുനോക്കു കാണാന്‍ പാതയോരങ്ങളില്‍ തടിച്ചുകൂടിയത്. മഴ അല്‍പസമയം മാറിനിന്നതിനാല്‍ ശോഭായാത്ര വളരെ ഭംഗിയായി നടത്താന്‍ സാധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.