ആലപ്പുഴ: പ്രകൃതിയുടെ സംരക്ഷകനായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണനെന്ന് ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. അശോകന്‍. ബാലഗോകുലം സംഘടിപ്പിച്ച ശോഭായാത്രയുടെ ജില്ലാതല ഉദ്ഘാടനം ചെമ്പുകത്ത് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് കാണിച്ചുതന്ന ഭഗവാന്റെ ലീലാവിലാസങ്ങള്‍ ഭക്തര്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കാര്യദര്‍ശി പി. ഷിബു ഗോകുലപതാക കൈമാറി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി. വിനോദ്കുമാര്‍, അനിയന്‍ സ്വാമിച്ചിറ, ജില്ലാ വ്യവസ്ഥാപ്രമുഖ് ശ്രീകുമാര്‍, താലൂക്ക് വ്യവസ്ഥാ പ്രമുഖ് രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















