അമ്പലപ്പുഴ നാടകശാലയില്‍ ശ്രീ കൃഷ്ണാവതാര സമയത്ത്
കലാമണ്ഡലം സംഗീത നങ്ങ്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു
അമ്പലപ്പുഴ: അഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തുമായി സന്ദര്‍ശന്‍ കഥകളി വിദ്യാലയം. ഇന്നലെ രാത്രി പത്തിന് ഭഗവാന്റെ അവതാര സമയത്താണ് നാടകശാലയില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന നങ്ങ്യാര്‍കൂത്ത് ആരംഭിച്ചത്. കലാമണ്ഡലം സംഗീത ശ്രീകൃഷ്ണാവതാരം അവതരിപ്പിച്ചു. ഇന്ന് കലാമണ്ഡലം നീതു പൂതനാമോക്ഷം ആവതരിപ്പിക്കും. നാളെ ശ്രീകൃഷ്ണലീല, 27ന് കാളിയമര്‍ദ്ദനം, 28ന് ഗോവര്‍ദ്ധനോദ്ധാരണം, 29ന് കംസവധം, 30ന് ജരാസന്ധയുദ്ധം, 31ന് സുഭദ്രാപഹരണം എന്നിവ നടക്കും. കൂത്ത് 31ന് സമാപിക്കും. ദിവസവും വൈകിട്ട് ആറിന് നാടകശാലയില്‍ കൂത്ത് നടക്കും.
















