അമ്പലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ ബാങ്കുജീവനക്കാര്‍ അട്ടിമറിക്കുന്നതായി ആക്ഷേപം. പുന്നപ്ര ഇന്ത്യന്‍ ഓവര്‍സീസ് ബാ ങ്കില്‍ ജന്‍ധന്‍ അക്കൗണ്ട് എടുത്ത നിക്ഷേപകരെ ബാങ്ക് ജീവനക്കാര്‍ പാസ്ബുക്ക് നല്‍കാതെ കബളിപ്പിച്ചു.
നാനൂറിനുമുകളില്‍ നാട്ടുകാരാണ് ഇവിടെ ജന്‍ധന്‍ അക്കൗണ്ട് എടുത്തിട്ടുള്ളത്. എന്നാല്‍ ഒരാള്‍ക്കുപോലും പാസ്ബുക്കു നല്‍കാതെ ജീവനക്കാര്‍ കബളിപ്പിക്കുകയായിരുന്നു. പാസ്ബുക്ക് ആവശ്യപ്പെട്ട് എത്തിയവരെ ബാങ്ക് നിരുത്സാഹപ്പെടുത്തി. മുദ്രാബാങ്ക് പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്നും നിക്ഷേപകരോട് പറഞ്ഞതായാണ് നിക്ഷേപകര്‍ പറയുന്നത്.
സാധാരണക്കാരെ ബാങ്കില്‍ നിന്നും അകറ്റുന്ന നടപടികളാണ് എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകളെല്ലാം സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
















