അമ്പലപ്പുഴ: ഉണ്ണിക്കണ്ണന് പിറന്നാള്‍ സമ്മാനമായി സ്വര്‍ണ്ണ
ഓടക്കുഴല്‍. കഞ്ഞിപാടം പുത്തൂരം വീട്ടില്‍ അനില്‍കുമാറാണ് രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണഓടക്കുഴല്‍ ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ സൂപ്പര്‍ വൈസറാണ് അനില്‍കുമാര്‍. ചെണ്ടമേളത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെയാണ് നാട്ടുകാരുടെയും ഭക്തരുടെയും സാന്നിദ്ധ്യത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിച്ചത്.
















