കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 30ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പാലും പാലുല്‍പന്നങ്ങളും എന്ന വിഷയത്തില്‍ പരിശീലന ക്ലാസ് നടത്തും. പാലുല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ പ്രായോഗിക പരിശീലനം ഉണ്ടായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 23ന് രാവിലെ 10.30 മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയ്‌നിംഗ് ഓഫീസര്‍ അറിയിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന അമ്പതുപേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 04972 763473.
















