കണ്ണൂര്‍: വ്യാജമദ്യ നിര്‍മാണം, മദ്യക്കടത്ത്, വ്യാജവാറ്റ് എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് എക്‌സൈസ് വകുപ്പിന്റെ 1800 425 6698 ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വക പാരിതോഷികം നല്‍കുമെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
















