കണ്ണൂര്‍: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസി.സെയില്‍സ്മാന്‍ തസ്തികയിലേക്ക് 27 ന് പകല്‍ 1.30 മുതല്‍ 3.15 വരെ കോഴിക്കോട് ജില്ലയില്‍ നടത്തുന്ന ഒ എം ആര്‍ പരീക്ഷയുടെ കേന്ദ്രങ്ങളില്‍ മാറ്റം. ഗവ ഗേള്‍സ് എച്ച് എസ് എസ് കൊയിലാണ്ടി സെന്റര്‍ 1 ല്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച ഡി 131401 മുതല്‍ ഡി 131700 വരെ രജിസ്റ്റര്‍ നമ്പറുളള ഉദേ്യാഗാര്‍ത്ഥികളെ ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ് എന്‍ ഡി പി യോഗം ആര്‍ട്‌സ് & സയന്‍സ് കോളേജ് കൊയിലാണ്ടി എന്ന കേന്ദ്രത്തിലേക്കും, ഗവ ഗേസ് എച്ച് എസ് എസ് കൊയിലാണ്ടി സെന്റര്‍ 2 പരീക്ഷാ കേന്ദ്രം അനുവദിച്ച ഡി 131701 മുതല്‍ ഡി 131900 വരെ രജിസ്റ്റര്‍ നമ്പറുളള ഉദേ്യാഗാര്‍ത്ഥികളെ ഗവ.മാപ്പിള വിഎച്ച്എസ്എസ് കൊയിലാണ്ടി സെന്റര്‍ 2 എന്ന കേന്ദ്രത്തിലേക്കും മാറ്റിയതായി പിഎസ്‌സി അറിയിച്ചു. എന്നാല്‍ ഡി 100001 മുതല്‍ ഡി 100300 വരെയും ഡി 100301 മുതല്‍ ഡി 100500 വരെയും രജിസ്റ്റര്‍ നമ്പറിലുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ മാറ്റമില്ല. ഇവര്‍ ഗവ.ഗള്‍സ് എച്ച്എസ്എസ് കൊയിലാണ്ടി പരീക്ഷാ കേന്ദ്രം 1 & 2 ല്‍ തന്നെ പരീക്ഷക്ക് ഹാജരാകണം.
















