കൊടിയന്ത്ര വെളി തങ്കച്ചന്റെ വീട് കത്തിനശിച്ച നിലയില്‍
ചേര്‍ത്തല: അര്‍ത്തുങ്കലില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു കല്യാണ വിട്ടില്‍ പോയതിനാല്‍ വിട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊടിയന്ത്ര വെളി തങ്കച്ചന്റെ വീടാണ് തിങ്കളാഴ്ച രാത്രി കത്തി നശിച്ചത്. വീടിന് തീപിടിച്ച സമയത്ത് വിട്ടുകാര്‍ സമീപത്തെ കല്യാണ വീട്ടിലായിരുന്നതിനാല്‍ തീപിടിച്ചത് അറിഞ്ഞില്ല. സമീപവാസികളെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് വിട്ടില്‍ എത്തിയപ്പോള്‍ വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചിരുന്നു. ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാത്രമാണ് മിച്ചമുണ്ടായിരുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, പാസ് ബുക്കുകള്‍ ഉള്‍പ്പെടെ വിലപിടിച്ച രേഖകളെല്ലാം കത്തി നശിച്ചു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചേര്‍ത്തലയില്‍ നിന്ന് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്
















