പയ്യന്നൂര്‍: മാടായി പൃഥ്വീരാജ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചിത്രരചനാ മത്സരം മാടായി സൗത്ത് ഘജ സ്കൂളില്‍ വെച്ച് നടന്നു. എല്‍കെജി, യുകെജി, എല്‍പി, യുപി, ഹൈസ്കൂള്‍തലങ്ങളില്‍ നടന്ന മത്സരത്തില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു വിജയികള്‍ക്കുള്ള സമ്മാനം ജന്മാഷ്ടമി ദിനത്തില്‍ നല്‍കും. രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരം ടി.വി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ടി.പി.രാജേഷ് അധ്യക്ഷത വഹിച്ചു. മുരളി രവിവര്‍മ്മന്‍, കെ.ശ്രീജിത്ത് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ശ്രാവണ്‍കൃഷ്ണ, രാഹുല്‍, അമല്‍ രാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: