കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെ അനുമോദിക്കലും നടന്നു. ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കേരള ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് എന്‍.ഒ.നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.വി.മോഹനന്‍ നമ്പ്യാര്‍ സംസാരിച്ചു. കണ്ണൂര്‍ യൂണിയന്‍ വൈസ് പ്രസിഡണ്ട് തൈക്കണ്ടി മുരളീധരന്‍ സ്വാഗതവും സെക്രട്ടറി വി.ആര്‍.പ്രേമരാജന്‍ നന്ദിയും പറഞ്ഞു.
















