ആലപ്പുഴ: എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനുള്ള പദ്ധതി വേഗത്തിലാക്കാന്‍ വീട് വയറിങിന് സഹായം നല്‍കുന്ന സ്‌കീം നടപ്പാക്കാന്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകാനുമതി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തക സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഷിക പദ്ധതിയില്‍ വയറിങ് സഹായത്തിനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിട്ടില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്‌കീം തയാറാക്കി നടപ്പാക്കണം. ഇതിന് പ്രത്യേക അനുമതി ലഭ്യമാക്കും. സ്‌കീമായി നടപ്പാക്കുന്നതിനാല്‍ ഇതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വേണ്ട. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുമതി ലഭ്യമാക്കും.
സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീടിന്റെ വയറിങ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ലഭിക്കും.
















