ജെയ്‌പൂര്‍: രത്തംബോര്‍ ദേശീയോദ്യാനത്തിന്റെ റാണിയെന്ന് അറിയപ്പെടുന്ന, മച്ഛലിയെന്ന വിളിപ്പേരുള്ള പെണ്‍ കടുവ ചത്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് പോസു ചെയ്തിട്ടുള്ള കടുവ. പോസ്റ്റല്‍ സ്റ്റാമ്പുകളിലുള്‍പ്പെടെ ഇടം നേടിയിട്ടുള്ള മച്ഛലിയെക്കാണുവാന്‍ നിരവധി ആളുകളാണ് ദിവസവും ഉദ്യാനം സന്ദര്‍ശിക്കാറുണ്ടായിരുന്നത്.
19 വയസ്സുണ്ടായിരുന്ന മച്ഛലിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ അവളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എയ്ഞ്ചല്‍ മത്സ്യങ്ങളുടെതു പോലുള്ള അടയാളമുള്ളതിനാലാണ് ഇതിന് മച്ഛലിയെന്ന പേരു നല്‍കിയത്.
















