ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ സംഘര്‍ഷത്തില്‍ 30 കാരനായ ലക്ചറര്‍ കൊല്ലപ്പെട്ടു.ഷാബിര്‍ അഹമ്മദ് മാംഗൂ എന്നയാളാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ പുല്‍വാമയിലെ ക്രീയു പ്രദേശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ സൈന്യം നടത്തിയ റെയിഡിനിടെയാണ് സംഭവം. റെയ്ഡിനിടിയിലുണ്ടായ സംഘര്‍ഷത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു.
പുല്‍വാമയില്‍ സൈന്യത്തിനെതിരെ പ്രതിഷേധിച്ചവരെ കണ്ടെത്താന്‍ സുരക്ഷാസേന വീടുകള്‍ തോറും കയറി പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ ഷാബീറും ഉണ്ടായിരുന്നു. ഇവര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു.
ഇതിനിടെയാണ് ഷാബിര്‍ മരിച്ചത്. എന്നാല്‍ ഗുരുതരാവസ്ഥയിലായ ഷാബിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സൈന്യം തയ്യാറായില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മരണശേഷമാണ് ഷാബിറിനെ ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സാബ വ്യക്തമാക്കി. ഇയാളുടെ നെഞ്ചിലും മുഖത്തും പരിക്കുകള്‍ ഉണ്ടായിരുന്നതായും പിന്നീട് മൃതദേഹം പോലീസ് കൊണ്ടു പോയെന്നും സാബ പറഞ്ഞു. ഷബീറിന്റെ മരണത്തെ തുടര്‍ന്ന് താഴ്വരയില് സംഘര്‍ഷ സാദ്ധ്യത ഉടലെടുത്തിട്ടുണ്ട്.
അതേസമയം, ലക്ചററുടെ മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും വിശദാംശങ്ങള്‍ ലഭിക്കാതെ പ്രതികരിക്കാനാവില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദി ബുര്‍ഗാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 40 ദിവസമായി കാശ്മീരിന്റെ വിവിധ ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 66 പേര് മരിക്കുകയും ആറായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















