ശ്രീനഗർ: കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്ന് ഭാരതത്തിന്റെ സുരക്ഷ സേന വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ പിൻഗാമി സക്കീർ റഷീദ് ബട്ട്.
ഹിസ്ബുൾ മുജാഹിദ്ദീനിന്റെ കമാൻഡർ പദവിയിലേക്കെത്തിയ സക്കീർ റഷീദ് എന്തു വില കൊടുത്തും കശ്മീരിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ആസൂത്രണം ചെയ്യുമെന്ന് വീഡിയോ സന്ദേശത്തിൽ പറയുന്നു. ഇതിനായി കശ്മീരിലെ ജനങ്ങൾ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകണമെന്നും ഭീകരൻ വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. മൂന്ന് സഹോദരന്മാർ നമുക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ചു, അവരുടെ ജീവത്യാഗം കശ്മീരിലെ സമര മുഖങ്ങൾക്ക് പുതിയ ദിശ നൽകുമെന്നും ഭീകരൻ സന്ദേശത്തിൽ പറയുന്നുണ്ട്.
എന്നാൽ സക്കീർ റഷീദിനെ വാനിയുടെ പിൻഗാമിയായി തിരഞ്ഞെടുത്തതിന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പുൽവാമ സ്വദേശിയായ സക്കീർ റഷീദ് ചണ്ഡീഗഡിൽ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരിക്കെ ഹിസ്ബുൾ മുജാഹിദ്ദീൻ സംഘടനയിൽ അംഗമാകുന്നത്.
















