ന്യൂദല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. അടുത്തയാഴ്ച ചുമതലയേറ്റെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായ ചണ്ഡീഗഡ് കേന്ദ്രഭരണപ്രദേശമാണ്. മുമ്പ് ചീഫ് കമ്മീഷണര്‍മാരായിരുന്നു ഭരണത്തലവന്‍. ഈ പദവി അഡ്മിനിസ്‌ട്രേറ്ററായി ഉയര്‍ത്തിയ ശേഷമുള്ള ആദ്യ നിയമനമാണിത്. ഏറ്റവും വലിയ ഉത്തരവാദിത്വമാണ് തനിക്ക് നല്‍കിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബിജെപിയോടും നന്ദി രേഖപ്പെടുത്തുന്നതായും അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.
27 വര്‍ഷത്തെ ഐഎഎസ് ജീവിതം ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിലിറങ്ങിയ കണ്ണന്താനം 2006ല്‍ കാഞ്ഞിരപ്പള്ളി എംഎല്‍എയായിരുന്നു. ഐഎഎസ് ഉദ്യോഗക്കാലത്ത് ദല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍ സ്ഥാനത്തിരുന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മറ്റു ഗവര്‍ണ്ണര്‍മാര്‍. മുന്‍ന്യൂനപക്ഷക്ഷേമമന്ത്രി നജ്മ ഹെപ്തുള്ള(മണിപ്പൂര്‍).രാജ്യസഭാ എംപിയായിരുന്ന വി.പി സിങ് ബദ്‌നോറ് (പഞ്ചാബ്) നാഗ്പൂര്‍ എംപിയായിരുന്ന ബന്‍വാരിലാല്‍ പുരോഹിത്(ആസാം) ദല്‍ഹി മുന്‍ ധനമന്ത്രി പ്രൊഫ. ജഗദീഷ് മുഖി ആന്റമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണ്ണര്‍. മുന്‍ കശ്മീര്‍ ഐ.ജി ഫറൂഖ് ഖാന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍.
















