നാല് മൗലിക കണങ്ങളാണ് ഭൗതിക ശാസ്ത്രം ഇതേവരെ നമുക്ക് മുമ്പില്‍ ചുരുള്‍ നിവര്‍ത്തിയിട്ടിരിക്കുന്നത്. അഞ്ചാമതൊരു മൗലികകണം കൂടി ശാസ്ത്രത്തിന്റെ മറ നീക്കിയെത്തുന്നു.പ്രപഞ്ചരഹസ്യത്തെ അറിയാനുള്ള അനേ്വഷണങ്ങളില്‍ നാഴികക്കല്ലാവുന്ന ഈ കണ്ടുപിടുത്തത്തിന് ഹംഗറിയിലെ അറ്റോംകി ന്യൂക്ലിയര്‍ ഫിസിക്‌സ് ഗവേഷണ കേന്ദ്രമാണ്് വേദിയാകുന്നത്.
അറ്റോംകി അനോമലി എന്നാവും പുതിയ കണം അറിയപ്പെടുന്നത്.
സുശക്തമായ ന്യൂക്ലിയസ്,ദുര്‍ബ്ബലമായ ന്യൂക്ലിയസ്, വൈദ്യുത കാന്തികശക്തി,ഗുരുത്വാകര്‍ഷണം എന്നിവയാണ് പ്രപഞ്ച സൃഷ്ടിയില്‍ അറിയപ്പെടുന്ന നാലു മൗലിക കണങ്ങള്‍.അഞ്ചാമത്തെ കണം സ്ഥിരീകരിക്കപ്പെടുന്നതോടെ 2013 ല്‍ ന്യൂക്ലിയര്‍ ഫിസിക്‌സ് കണ്ടെത്തിയ ഹിഗ്‌സ് ബോസന്‍( ദൈവകണം) സ്വീകരിക്കപ്പെട്ടതു പോലെ ശാസ്ത്ര ലോകം ഇതും ആഘോഷമാക്കും.
ഗാലക്‌സികളില്‍ വൈദ്യുതകാന്തിക തരംഗങ്ങള്‍ സ്രവിപ്പിക്കുന്ന കണങ്ങളെന്തും നമുക്ക് ശാസത്രീയമായി കണ്ടെത്താവുന്നതാണ്. ഈ ഗണത്തില്‍ പെടാത്തതെന്തോ അതെല്ലാം ഇന്നും ശാസ്ത്രത്തിന്റെ കണ്ണില്‍ അപൂര്‍ണ്ണവുമാണ്. ഇവ തമോദ്രവ്യങ്ങളെന്ന് അറിയപ്പെടുന്നു. അഞ്ചാമതൊരു കണം കൂടി കണ്ടു പിടിക്കപ്പെടുമ്പോള്‍ തമോദ്രവ്യത്തിനു പിറകിലെ ശക്തി കൂടി ശാസ്ത്രത്തിന് വഴിപ്പെടും.
















