ന്യൂദല്‍ഹി: എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ അനുയായി മഹാതിയ ‘റോ’ യുടെ ചാരനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പത്രപ്രവര്‍ത്തകയായ നീന ഗോപാല്‍ രാജീവ് ഗാന്ധിയെക്കുറിച്ചെഴുതിയ ‘രാജീവ് ഗാന്ധി വധം’ എന്ന പുസ്തകത്തിലാണ് മഹാതിയയെക്കുറിച്ചുള്ള പരാമര്‍ശം.
1978ലാണ് മഹാതിയ എല്‍ടിടിഇയില്‍ ചേരുന്നത്. ഗോപാല സ്വാമി മഹേന്ദ്രരാജയെന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. എല്‍ടിടിഇയില്‍ വേലുപ്പിള്ള പ്രഭാകരന്റെ തൊട്ടുതാഴെയുള്ള പദവിയില്‍ അവരോധിക്കപ്പെടുന്നത് 1986ല്‍. വേലുപ്പിള്ള പ്രഭാകരന്‍ ഭാരതത്തിലായിരുന്ന കാലയളവില്‍ എല്‍ടിടിഇയ്‌ക്ക് നേതൃത്വം നല്‍കിയിരുന്നത് മഹാതിയയായിരുന്നു.
മഹാതിയയെ രഹസ്യങ്ങളറിയാന്‍ ‘റോ’ നിയോഗിക്കുന്നത് 1989ല്‍. റോയുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയിരുന്നുവെങ്കില്‍ പ്രഭാകരനു ശേഷം എല്‍ടിടിയുടെ തലവനാകുമായിരുന്നു ഇയാള്‍.
പക്ഷേ പ്രഭാകരന്റെ ആത്മസുഹൃത്തും എല്‍ടിടിഇ കമാന്‍ഡറുമായ കിട്ടുവിന്റെ മരണത്തോടെയാണ് എല്‍ടിടിഇയ്‌ക്ക് മഹാതിയ അനഭിമതനായത്. കിട്ടുവിന്റെ നീക്കങ്ങള്‍ റോയ്‌ക്ക് ചോര്‍ത്തിയത് മഹാതിയയാണെന്ന് എല്‍ടിടിഇയ്‌ക്ക് വിവരം ലഭിച്ചു. ഇത്‌സബലപ്പെട്ടതോടെ മഹാതിയയെ എല്‍ടിടിഇ 1992ല്‍ പുറത്താക്കി.
1994ല്‍ അദ്ദേഹത്തെ വധിച്ചു. സഹായികളായിരുന്ന 257 പേരെയും പിന്നീട് എല്‍ടിടിഇ കൊലപ്പെടുത്തി.
പെന്‍ഗ്വിനാണ് നീനാഗോപാലിന്റെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.്ശ്രീപെരുംപുത്തൂരില്‍ തെരഞ്ഞെടുപ്പിനെത്തിയ വേളയില്‍ രാജീവ് ഗാന്ധിയെ നീനാ ഗോപാല്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു.അന്ത്യനിമിഷത്തെക്കുറിച്ച് മുന്‍കൂട്ടി അറിയാവുന്ന മട്ടിലായിരുന്നു രാജീവ് ഗാന്ധിയുടെ പ്രതികരണങ്ങളെന്നും നീന വെളിപ്പെടുത്തുന്നു.
















