കൊല്‍ക്കത്ത: ബംഗാളിലെ മനോരോഗികള്‍ക്ക് കൊടിയ പീഡനം. മനുഷ്യാവകാശപ്രവര്‍ത്തകരാണ് ഇവിടുത്തെ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളിലെ നരകയാതന പുറത്തു കൊണ്ടുവന്നത്. മിക്കവരെയും ഉടുതുണിപോലുമില്ലാതെ വൃത്തിഹീനമായ കുടുസുമുറികളില്‍ തള്ളിയിരിക്കുകയാണ്.
ഇവര്‍ക്കുള്ള ടോയ്ലറ്റുകളും വൃത്തികെട്ട് മാലിന്യം നിറഞ്ഞിരിക്കുന്നു. ഒരു വര്‍ഷമായി ബെര്‍ഹാംപൂര്‍ ആശുപത്രിയില്‍ ഇതാണ് അവസ്ഥയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകള്‍ പറയുന്നു.
സ്ത്രീകള്‍ അടക്കം 430 പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. വൃത്തിഹീനമായ തറയിലാണ് ഇവര്‍ കിടക്കുന്നത്. ഇവരില്‍ പലരും മാസങ്ങളായി കുളിച്ചിട്ട്. ഷേവ് ചെയ്തിട്ട്. മൂട്ടയും ക്രിമികീടങ്ങളും നിറഞ്ഞ തുണികള്‍ അവര്‍ ഉപക്ഷേിച്ചിരിക്കുകയാണ്.
തറയില്‍ ഉടുതണിയില്ലാത്ത മനോരോഗികള്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അവസ്ഥ കണ്ട് ഞെട്ടിപ്പോയി മനുഷ്യാവകാശപ്രവര്‍ത്തക അദിതി ബസു പറഞ്ഞു. ഇവിടുത്തെ അവസ്ഥ ഭയാനകയമാണ്. ആശുപത്രി പൂട്ടുകയാണ് നല്ലത്. ബസു പറഞ്ഞു.
















