ന്യൂദൽഹി: ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് നിയമന വിവരം അറിയിച്ചത്. ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയില്‍ വൈകാതെ അല്‍ഫോന്‍സ് ചുമതലയേല്‍ക്കും.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാന നഗരമായ ചണ്ഡീഗഡിന്റെ ഭരണചുമതലയാണ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക്. പഞ്ചാബ് ഗവര്‍ണര്‍ക്കായിരുന്നു ഇതുവരെ ചണ്ഡിഗഡിന്റെ ഭരണചുമതല. കാഞ്ഞിരപ്പള്ളി എംഎല്‍എ, കോട്ടയം കളക്ടര്‍, ദല്‍ഹി വികസന അതോറിറ്റി കമ്മീഷണര്‍ എന്നീ നിലകളില്‍ കണ്ണന്താനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
















