ന്യൂദല്‍ഹി: ജിംനാസ്റ്റിക് താരം ദീപ കര്‍മാര്‍ക്കറിനും ഷൂട്ടിങ് താരം ജിത്തു റായിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം.അതേസമയം ഇത്തവണ മലയാളികള്‍ക്കാര്‍ക്കും അര്‍ജുന പുരസ്കാരം ഇല്ല.
ശിവഥാപ്പ (ബോക്സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്) ലളിത ബാബര്‍(അത്ലറ്റിക്സ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന് (അമ്പെയ്ത്ത്), അജങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാര്‍ഡ്സ്) എന്നിവര്‍ക്ക് അര്‍ജുന പുരസ്കാരവും ലഭിച്ചു.
















