നടക്കുന്ന സാര്‍ക്ക് ധനമന്ത്രി സമ്മേളനത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കില്ല. വകുപ്പ് സെക്രട്ടറി ശക്തികാന്ത ദാസ് ഭാരതത്തെ പ്രതിനിധാനം ചെയ്യും. സര്‍ക്കാര്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
കശ്മീര്‍ കാര്യത്തില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നതിനാലാണ് ഉച്ചകോടിയില്‍ നിന്ന് മന്ത്രി വിട്ടുനില്‍ക്കട്ടെയെന്ന് ഭാരതം തീരുമാനിച്ചത്. നേരത്തെ സാര്‍ക്ക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത രാജ്‌നാഥ് സിംഗിന് പാക്കിസ്ഥാന്‍ ഉചിതമായ സ്വീകരണം നല്‍കാഞ്ഞതും കാരണമാണ്.
25, 26 തീയതികളിലാണ് ജയ്റ്റ്‌ലി പങ്കെടുക്കേണ്ടത്.
ജമ്മു കശ്മീരിലേത് സ്വാതന്ത്ര്യസമരമാണെന്ന നിലപാട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ആവര്‍ത്തിച്ചു. എല്ലാ പിന്തുണയും നല്‍കുമെന്നും ഷരീഫ് പറഞ്ഞു. പാക്കിസ്ഥാനില്‍ പോകുന്നത് നരകത്തില്‍ പോകുന്നതിന് തുല്യമാണെന്ന് ഭാരത പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പ്രതികരിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രത്യാഘാതം പാക്കിസ്ഥാന്‍ അനുഭവിക്കുമെന്നും പരീഖര്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ വിഘടനവാദികളുടെ സംഘര്‍ഷത്തെ സ്വാതന്ത്ര്യസമരമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് വിശേഷിപ്പിച്ചതാണ് ഇപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോരിന് തുടക്കമായത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി, ബലൂചിസ്ഥാനിലും പാക് അധീന കശ്മീരിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരാമര്‍ശിച്ചിരുന്നു.
















