ശീനഗര്‍: കശ്മീരില്‍ കലാപക്കാര്‍ സുരക്ഷാ ഏജന്‍സികളുമായി നടത്തിയ ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുല്‍ ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെയെണ്ണം 65 ആയി.
ബുദ്ഗാം ജില്ലയിലുണ്ടായ സംഘര്‍ഷം കനത്തതോടെ കലാപകാരികള്‍ക്കുനേരെ വെടിയുതിര്‍ത്താണ് ഇവരെ പിരിച്ചുവിട്ടത്. ഇതാണ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെടാന്‍ കാരണമായത്. കഴിഞ്ഞ ദിവസം ബതമലൂ ഏരിയയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നടത്തിയ പ്രസംഗത്തില്‍ സംഘര്‍ഷാവസ്ഥയെ കുറിച്ച് പരാമര്‍ശം നചത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ സമാധാനം കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് അറിയിക്കുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ നേതൃത്വത്തില്‍ ആരംഭിച്ച നടപടികള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും മുഫ്തി വിശദീകരിച്ചു.
സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബൂര്‍ഹാന്‍ വാനിയില്‍ നിന്നും തോക്കുകളും നിരവധി മാരകായുധങ്ങളും സുരക്ഷാ സൈന്യം കണ്ടെടുത്തിരുന്നു. കലാപാന്തരീക്ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ചാഴ്ചയായി നിരോധനാഞ്ജ തുടരുകയാണ്.
















