ന്യൂദല്‍ഹി: ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തെ സ്വാഗതം ചെയ്ത് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്.
വിഷയത്തില്‍ മോദി പറഞ്ഞ കാര്യങ്ങളോട് പൂര്‍ണമായും യോജിക്കുകയാണ്. പാക്കിസ്ഥാന്‍ കാലങ്ങളായി കശ്മീരില്‍ ഭീകരതയെയും ആക്രമണങ്ങളെയും പിന്തുണയ്‌ക്കുമ്പോള്‍ ഭാരതം എന്തുകൊണ്ട് ബലൂചിസ്ഥാനില്‍ അതേനാണയത്തില്‍ തിരിച്ചടിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
പാക്കിസ്ഥാനോട് പകരത്തിന് പകരം ചെയ്യുകയാണ് വേണ്ടതെന്നും കട്ജു പറഞ്ഞു.
















