ശ്രീനഗര്‍: സ്വാതന്ത്ര ദിവസത്തിന് ഒരു ദിവസം ബാക്കി നിൽക്കെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച് ജില്ലയിലെ ഷാഹ്പു ഖാന്‍ഡി പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിവെപ്പ് ഉണ്ടായതെന്ന് സൈനിക വക്താക്കൾ അറിയിച്ചു.
വെടിവയ്‌പുണ്ടായതിനെ തുടര്‍ന്ന് ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചതായും പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വെടിവയ്‌പുണ്ടായതെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇപ്പോഴും പ്രദേശത്ത് കനത്ത വെടിവെപ്പ് തുടരുകയാണ്.
നേരത്തെ, പൂഞ്ച് ജില്ലയില്‍ അമര്‍നാഥ് യാത്രാ തീര്‍ഥാടകര്‍ക്കു നേര്‍ക്കുണ്ടായ വെടിവയ്‌പില്‍ 15 പേര്‍ക്കു പരിക്കേറ്റിരുന്നു. ജൂലൈ 31നുശേഷം മാത്രം 30ല്‍ അധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
















