തലശ്ശേരി: കതിരൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹ്യൂമാനിറ്റീസ് ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ മീഡിയ ക്ലബ്ബ് കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് പി.വി. പ്രശാന്ത്കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വാര്‍ത്താ പത്രിക, സമന്വയം എന്നിവ പിടിഎ പ്രസിഡണ്ട് വി.എം.വേണുവിന് നല്‍കി തലശ്ശേരി പ്രസ്‌ഫോറം സെക്രട്ടറി എന്‍.സിറാജുദ്ദീന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പള്‍ പി.കെ.സുപ്രഭ അധ്യക്ഷത വഹിച്ചു. പാര്‍വ്വതി മീര, ജ്യോതി കേളോത്ത്, വി.എം.വേണു, സി.വി.കാന്തിമതി, ടി..എം.ശശി എന്നിവര്‍ സംസാരിച്ചു. ജേര്‍ണലിസം അധ്യാപിക എ.ബീന സ്വാഗതവും മീഡിയാക്ലബ്ബ് കണ്‍വീനര്‍ വി.കെ.മുഹമ്മദ് അനസ്് നന്ദിയും പറഞ്ഞു.
















