തലശ്ശേരി: വി.സി,ബാലന്‍ മാസ്റ്റര്‍ രചിച്ച ഭാഗ്യജന്മങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം 13ന് ഉച്ചയ്‌ക്ക് 2.30ന് ബിഇഎംപി സ്‌കൂളില്‍ നടക്കുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പി.ജനാര്‍ദ്ദനന്റെ അധ്യക്ഷതില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് എന്‍.പ്രഭാകരനാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുക. എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹരമാണ് ഈ പുസ്തകം. വാര്‍ത്താ സമ്മേളനത്തില്‍ പി.ജാനാര്‍ദ്ദനന്‍, വി.സി.ബാലന്‍മാസ്റ്റര്‍, കൂലോത്ത് രവീന്ദ്രന്‍, വി.ഇ.കുഞ്ഞനന്തന്‍, ടി.കെ.ദിലീപ് കുമാര്‍, സി.മുഹമ്മഹദ് കാസിം എന്നിവര്‍ പങ്കെടുത്തു.
















