കണ്ണൂര്‍: ഓണത്തിന് മുമ്പ് മുഴുവന്‍ കര്‍ഷകരുടെയും പച്ചത്തേങ്ങ സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് ദേശീയ സെക്രട്ടറി ടി.വി.ബാബു ആവശ്യപ്പെട്ടു. കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, തേങ്ങക്ക് 27 രൂപയും റബ്ബറിന് 175 രൂപയും തറവില നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിഡിജെഎസ് ജില്ലാ കമ്മറ്റി കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ബിഡിജെഎസ് നേതാക്കളായ പൈലി വാത്യാട്ട്, വി.ആര്‍.സുനില്‍, ശ്രീധരന്‍ കാരാട്ട്, കെ.കെ.സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി.അജി സ്വാഗതവും ജിന്‍സ് ഉളിക്കല്‍ നന്ദിയും പറഞ്ഞു.
















